പി. വൈ. പി. എ. ഇടുക്കി മേഖലാ ക്യാമ്പ് മൂന്നാറിൽ

 ഈ വർഷത്തെ ഇടുക്കി മേഖലാ യുവജന ക്യാമ്പ് ദൈവഹിതമായാൽ സെപ്റ്റംബർ 8, 9, 10 തിയ്യതികളിൽ കൈനോസ് '19 എന്ന നാമധേയത്തിൽ മൂന്നാറിൽ വെച്ച് നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി പി. വൈ. പി. എ. ഇടുക്കി മേഖലാ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡൻറ് അഡ്വ. ജോൺലി ജോഷി അറിയിച്ചു. മൂന്നാറിൽ ഉള്ള ശിക്ശാക് സദൻ ക്യാമ്പ് സെൻ്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. പ്രീ രജിസ്ട്രേഷൻ എത്രയും വേഗം ആരംഭിക്കുന്നതായിരിക്കും. ക്യാമ്പിന്റെ അനുഗ്രഹത്തിനായി ഏവരും പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്നു.

RELATED STORIES