കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെ ജോലി ലഭിച്ചത് 236000 സ്വദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്.

കുവൈറ്റ് : കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെ ജോലി ലഭിച്ചത് 236000 സ്വദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മന്ത്രാലയം പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2019ല്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന് കീഴില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന 8164 സ്വദേശികളില്‍ 6013 പേര്‍ക്ക് ജോലി നല്‍കിക്കഴിഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

കഴിഞ്ഞ വര്‍ഷം 21879 സ്വദേശികള്‍ക്കാണ് സര്‍ക്കാര്‍ മേഖലയില് ജോലി ലഭിച്ചത്. 20615 പേര്‍ക്ക് 2017ലും 18027 പേര്‍ക്ക് 2016ലും ജോലി ലഭിച്ചു.

നിലവില്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ 4582 സ്വദേശികള്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ടെന്നും സാമ്പത്തിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു. ഇവരില്‍ 2151 പേര്‍ ഈ വര്‍ഷവും 2322 പേര്‍ കഴിഞ്ഞ വര്‍ഷവും 99 പേര്‍ 2017ലും 10 പേര്‍ 2016ലും പേര് രജിസ്റ്റര്‍ ചെയ്തവരാണ്.

RELATED STORIES