കുവൈറ്റില്‍ വിദേശ കമ്പനികളിലെ സ്വദേശി സംവരണ തോത് 30 ശതമാനമാക്കി ഉത്തരവ്.

കുവൈത്തിൽ വിദേശ കമ്പനികളിലെ സ്വദേശി സംവരണ തോത് 30 ശതമാനമാക്കി ഉത്തരവ്. 30 ശതമാനമെങ്കിലും സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്ത വിദേശ നിക്ഷേപകർക്ക് ട്രേഡ് ലൈസൻസ് ലഭിക്കില്ല. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വിദേശ കമ്പനികളിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്വദേശികളെ നിയമിക്കണമെന്നാണ് കെ ഡി ഐ പി എ വെച്ചിരിക്കുന്ന നിബന്ധന. 60 മുതൽ 80 ശതമാനം വരെ കുവൈത്തികളെ നിയമിക്കുന്ന കമ്പനികൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നും 85 മുതൽ 100 ശതമാനം വരെ കുവൈത്തികളെ നിയമിച്ച വിദേശ കമ്പനികൾക്ക് ധാരാളം പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലൈസൻസ് നടപടികളും ലളിതമാക്കി. സ്വകാര്യ കമ്പനികൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനായാണ് നിശ്ചിത ശതമാനം സ്വദേശി നിയമനം എന്ന നിബന്ധന വെച്ചത്.

വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കുവൈത്ത് കഠിനപ്രയത്നം നടത്തുന്നതിനിടെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. നിലവിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ 49 ആം സ്ഥാനമാണ് കുവെറ്റിന് 

RELATED STORIES