കുവൈറ്റില്‍ നിന്നും നാടുകടത്തപ്പെട്ട് ഇന്റര്‍പോള്‍ അന്വേഷിച്ചിരുന്ന കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീണ്ടും കുവൈറ്റില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണവുമായി കുവൈറ്റ് ഇന്ത്യന്‍ സര്‍ക്കാര്‍

ഡല്‍ഹി:  കുവൈറ്റില്‍ നിന്നും നാടുകടത്തപ്പെട്ട് ഇന്റര്‍പോള്‍ അന്വേഷിച്ചിരുന്ന കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീണ്ടും കുവൈറ്റില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണവുമായി കുവൈറ്റ് ഇന്ത്യന്‍ സര്‍ക്കാര്‍.  കഴിഞ്ഞ ദിവസം കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ടുമായാണ് ബംഗ്ലാദേശ് പൗരന്‍ പിടിയിലാകുന്നത്.

അതേസമയം, ഇയാള്‍ ധാക്കയില്‍ നിന്നാണ് കുവൈറ്റില്‍ എത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.  മുമ്പ് കുവൈറ്റില്‍ ഉണ്ടായിരുന്ന ഇയാളെ മറ്റൊരു കേസില്‍ നാടുകടത്തിയിരുന്നതാണ്. മാത്രമല്ല, ഇന്റര്‍പോള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ഇയാള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈറ്റില്‍ പിടിയിലാകുന്നത്.

ബംഗ്ലാദേശ് പൗരനായ ഇയാളുടെ പക്കല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എങ്ങനെ ലഭിച്ചു എന്നതാണ് കുവൈറ്റിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങളെ കുഴയ്ക്കുന്ന പ്രശ്നം.  ഇക്കാര്യത്തില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് അധികൃതര്‍.

ധാക്കയില്‍ നിന്നും വന്നിറങ്ങിയ ഇയാള്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഇന്ത്യയുടെ വ്യാജ പാസ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതില്‍ വ്യാജ വിസയും പതിച്ചിരുന്നു.

RELATED STORIES