കേരളീയ പ്രവാസികാര്യ വകുപ്പ്- ലോക കേരള സഭ തീരുമാനങ്ങളുടെ ഭാഗമായി നോര്‍ക്ക റൂട്‌സില്‍ ഒരു വനിത സെല്‍ രൂപീകരിക്കുന്നു.

കേരളീയ പ്രവാസികാര്യ വകുപ്പ്- ലോക കേരള സഭ തീരുമാനങ്ങളുടെ ഭാഗമായി നോര്‍ക്ക റൂട്‌സില്‍ ഒരു വനിത സെല്‍ രൂപീകരിക്കുന്നു.


പ്രഥമ ലോക കേരള സഭ സമ്മേളനത്തിന്റെ ഫലമായി കേരളീയരുടെ പൊതു സംസ്‌കാരത്തേയും സാമൂഹിക-സാമ്പത്തിക വികസനത്തെയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവരുടെ എന്നപോലെ പുറത്തുള്ള കേരളീയരുടെയും അര്‍ത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ നിന്നും നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്ത ഒരു ശുപാര്‍ശയാണ് നോര്‍ക്ക റൂട്‌സില്‍ ഒരു എന്‍ആര്‍ഐ വനിതാ സെല്‍ രൂപീകരിക്കുക എന്നത്. പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനായി കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും, ഗാര്‍ഹിക പീഡനം അവസാനിപ്പിക്കുന്നതിനും, വനിതാ കുടിയേറ്റക്കാരുടെ പരാതി ഏത് സമയത്തും സ്വീകരിക്കുന്നതിനും, കുടുംബാംഗങ്ങളില്‍ നിന്നും അകന്ന് ഉപജീവനത്തിന് വേണ്ടി വിദേശത്ത് ജോലി ചെയ്യേണ്ടി വരുന്ന പ്രവാസി വനിതകളുടെ പ്രത്യേക മാനസികാവസ്ഥ കണക്കിലെടുത്ത് ആവശ്യഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുന്നതിനുമാണ് വനിതാ സെല്‍ വിഭാവനം ചെയ്തിട്ടുള്ളത്.

RELATED STORIES