കുവൈറ്റില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പുറപ്പെട്ടത് 10666 തീര്‍ത്ഥാടകര്‍.

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പുറപ്പെട്ടത് 10666 തീര്‍ത്ഥാടകര്‍. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫവ്‌സാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റ് വിമാനത്താവളം വഴി യാത്ര നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണമാണ് പുറത്തു വന്നിരിക്കുന്നത്.കുവൈറ്റ് എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍വെയ്‌സ് എന്നീ വിമാനങ്ങളിലാണ് ഇവര്‍ യാത്ര ചെയ്തിരിക്കുന്നത്.

ആറ് കുവൈറ്റ് എയര്‍വെയ്‌സ് വിമാനങ്ങളിലായി 1336 യാത്രക്കാരും , 15 സൗദി എയര്‍വെയ്‌സ് വിമാനങ്ങളില്‍ 6030 യാത്രക്കാരും, 11 നാസ് വിമാനങ്ങളില്‍ 3300 യാത്രക്കാരുമാണ് കുവൈറ്റില്‍ നിന്നും യാത്ര ചെയ്തിരിക്കുന്നത്.

RELATED STORIES