തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8 പേർ കുവൈറ്റിൽ പിടിയിൽ.

കുവൈറ്റ് : തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് 8പേർ കുവൈറ്റിൽ പിടിയിൽ. ഈജിപ്ത് വംശജരാണ് പിടിയിലായത്. ഇവർ ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ട് കുവൈറ്റിൽ എത്തിയവരാണ്.ഇവരെ കുവൈറ്റിൽ എത്തിച്ചവരെക്കുറിച്ചും അഭയം നൽകിയവരെക്കുറിച്ചും അന്വേഷിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കി. അതേസമയം തീവ്രവാദ പ്രവർത്തനത്തിന് ഈജിപ്ത് കോടതി 15 വർഷം ശിക്ഷ വിധിച്ചവരാണിവരെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

RELATED STORIES