വടക്കേ ഇന്ത്യയില്‍ കനത്ത മഴ തുടരുന്നു

പൂന: വടക്കേ ഇന്ത്യയില്‍ കനത്ത മഴ തുടരുന്നു മുംബൈ, പൂന തുടങ്ങിയ സ്ഥലങ്ങളില്‍ നിറുത്താതെ പേമാരി പെയ്യുന്നതിനാല്‍ ജനജീവിതം താറുമാറിലകുന്നുവെന്നു ഞങ്ങളുടെ ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഴ ജന ജീവിതത്തെ തടസ്സപെടുത്തിയപ്പോള്‍ ആശുപത്രികളില്‍ തിക്കും തിരക്കുമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസില്‍ പോകുന്നവര്‍ക്ക് എപ്പോള്‍ വന്നാലും കുഴപ്പമില്ലായെന്നും   ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

 

ട്രൈനിന്‍റെ സമയത്തില്‍ മാറ്റം വരുത്തിട്ടുണ്ട്, പലതും തിരിച്ചു വിട്ടിട്ടുണ്ട് എന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ആള്‍ക്കാരെ മറ്റി പര്‍പ്പിച്ചിട്ടുണ്ട്, ചെറിയ നിലയില്‍ വ്യാമ സേനയുടെയും മറ്റു പ്രവര്‍ത്തകരുടെയും സേവനം അവിടവിടെങ്ങളിലായി നടന്നുവരുന്നു. മഴ ഇങ്ങനെ തുടരുന്നുവെങ്കില്‍ പുര്‍ണ്ണമായ സേവനം ലഭിക്കുവാന്‍ പട്ടാളത്തെയും, നാവിക സേനയും വിളിക്കുവാനും സാധ്യതയുണ്ടാകുമെന്നു അറിയുന്നു. 

കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു ഇനിയും 5 ദിവസം കു‌ടെ മഴ ഉണ്ടാകുമെന്ന് അറിയിക്കുന്നു. ഇതിനെ തുടര്‍ന്ന് തെക്കെന്‍ കേരളത്തിലും സാരമായ മഴ ജന ജീവിതത്തെ സ്തംഭിപ്പിക്കുന്നു എന്ന്‍ അറിയുന്നു. 

RELATED STORIES