തോരാത്ത മഴ തീരാത്ത ദുരിതം, കേരളം ഒറ്റ നോട്ടത്തിൽ

കേരളം: കേരളത്തില്‍ ഒന്നടങ്കം പരിഭ്രാന്തിയുടെ മുൾ മുനയിൽ എത്തിച്ചേർന്നിരിക്കുന്നു. രാത്രി കാലങ്ങളിൽ ഉറക്കമില്ലാതെ പല ഭവനങ്ങളിലും മെഴുക് തിരിയുമായി ശ്രദ്ധയോടെ ഇരിക്കുന്ന പ്രായമുള്ളവരെ അവിടവിടങ്ങളിൽ കാണാവുന്നതാണ്. വയനാട് ആകെ താണ്ഡവത്തിന്റെ അടിത്തട്ടിൽ താണിരിക്കുന്നു. രക്ഷാ പ്രവർത്തനം പോലും ചെയ്യുവാൻ കഴിയാതെ സംഘങ്ങൾ പിൻമാറിയിരികുന്നു. 

ഏകദേശം 80 ൽ പരം കുടുംബങ്ങൾ മണ്ണിനടിയിൽ കിടപ്പുണ്ട് എന്നറിയുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ അനവധിയാണ്. 

പത്തനംതിട്ടയുടെ സ്ഥിതി ഗൗരവത്തിലേക്ക് നീണ്ടു കൊണ്ടിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയിട്ടുണ്ട്. പലരും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറി പോയിക്കൊണ്ടിരിക്കുന്നു. 

ആലപ്പുഴയുടെ ഭാഗമായ കുട്ടനാട് ഭാഗങ്ങളിൽ വെളളത്തിന്റെ ചാഞ്ചാട്ടം വർദ്ധിക്കുന്നു. താഴ്ന്ന ഭാഗങ്ങളിൽ വെളള കെട്ടുകളായി മാറിയിരിക്കുന്നു. വീടുകൾ വിട്ട് രക്ഷ നേടുവാനുള്ള തിടുക്കത്തിലാണ് പലരും എന്ന് ഞങ്ങളുടെ ലേഖകർ അറിയിക്കുന്നു.

 കോട്ടയത്തിന്റെ ചില സ്ഥലങ്ങളിൽ വെളളത്തിന്റെ ശല്ല്യം നേരിടുന്നുവെന്നറിയുന്നു. കുമരകം പോലുള്ള താണ സ്ഥലങ്ങളിൽ ജനം പരിഭ്രാന്തിയിലാണ്.

ഇടുക്കിയിൽ ഒറ്റപ്പെട്ട ഉരുൾപൊട്ടലുകളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്. 

ഇനിയും വ്യക്തമായി അറിയാൻ കഴിയാത്ത ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നാലെ മാത്രമേ അറിയാൻ സാധ്യമാകുകയുള്ളു. 

 RELATED STORIES