ലഹരി വിരുദ്ധ ഒപ്പ് ശേഖരണം

വെൺമണി: മാർത്തോമ്മ ഹയർ സെക്കണ്ടറി സ്ക്കൂൾ ,വെൺമണി SPC ( STUDENTS POLICE CADETS)  വാരാഘോഷത്തിന്റെ  ഭാഗമായി ലഹരി വിരുദ്ധ ഒപ്പ് ശേഖരണം കല്യാത്ര ജംഗ്ഷനിൽ നടത്തുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലെജു  കുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വെൺമണി SI Sri. രാജീവ് കുമാർ, DI Sri .അജിത് കുമാർ, ACPO Smt. ലിസാ മറിയം ജോർജ്, PTA പ്രതിനിധികൾ,Guardian spc പ്രതിനിധികൾ,പഞ്ചായത്ത് മെമ്പർമാർ ,സാമൂഹീക പ്രവർത്തകർ, പൊതുജനങ്ങൾ, ൈഡ്രവർമാർ, കേഡറ്റ്സ് തുടങ്ങിയവർ ഒപ്പ് ശേഖരണത്തിൽ പങ്കെടുത്തു.തുടർന് SI ലഹരി വിരുദ്ധ വിഷയത്തെപ്പറ്റി ലഘു പ്രഭാഷണം നടത്തി.അതിന് ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.തുടർന്ന് കേഡററുകൾ ലഹരിയിൽ നിന്ന് മോചനം നേടുവാൻ ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്തു. പിന്നീട് SI യുടെ നേത്യത്വത്തിൽ വീടുകൾ കയറി 'എന്റെ കുടുംബം ലഹരി മുക്ത കുടുംബം, എന്ന sticker ഒട്ടിച്ചു. SI യുടെ നേത്യത്വത്തിൽ 5 കടകൾ റെയ്ഡ് ചെയ്തു.

RELATED STORIES