പാസ്റ്റർ തോമസ് മാത്യു യാത്രയായി
കോട്ടയം: കഴിഞ്ഞ ദിവസം ലാൻഡ് വേ ന്യൂസിൽ  മൂലേടം സ്വദേശിയും ഐ. പി. സി അഞ്ചൽ സെന്റെറിലെ, കുളത്തൂപ്പുഴ ഏബെൻ ഏസർ സഭാ ശുശ്രൂഷകനുമായിരുന്ന തോമസ് മാത്യുവിന്റെ രോഗവിവരം അറിയിച്ചു കൊണ്ട് ഞങ്ങൾ ഒരു സഹായത്തിന് വേണ്ടിയും പ്രാർത്ഥനക്ക് വേണ്ടിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നത് ഏവരും അറിഞ്ഞിട്ടുണ്ട് എന്ന് കരുതട്ടെെ. 

ആ വാർത്തയിൽ പറഞ്ഞിരുന്ന പുന്നാപറമ്പിൽ മാത്യൂ തോമസിന്റെയും, ഏലിയാമ്മ മാത്യുവിന്റെയും മകൻ Pr. തോമസ് മാത്യു (സണ്ണി 67),12 തിങ്കൾ വൈകിട്ട് 5:45 ന്   നിര്യതനായി.
      സംസ്ക്കാര ശുശ്രൂഷാ 14  ബുധൻ രാവിലെ 9 മണിക്ക് ഐ.പി.സി. കുളത്തൂപ്പുഴ സഭാ പാഴ്സനേജിൽ ആരംഭിച്ച്, ഉച്ചകഴിഞ്ഞ് 3 മണിക്ക് കുളത്തൂപ്പുഴ ഐ.പി.സി. സെമിത്തേരിയിൽ.

ഭാര്യാ: സിസിലി (മറിയാമ്മ)
മക്കൾ: സജി റ്റി. മാത്യു, ശലോമി. കെസിയ.
മരുമക്കൾ: ജോൺസൺ, സിജോ വർഗീസ്സ്, 

സഹോദരങ്ങൾ:
വർഗ്ഗീസ് മാത്യൂ (രാജു), Pr.ജോയി മാത്യൂ (ജോസ്), Pr.ഷാജി മാത്യൂ .

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക്  ലാൻഡ് വേ ന്യൂസിന്റെയും NLBS Family Watsaap Group ന്റെയും NLBS 2003 എല്ലാ  ഗ്രാഡുവേഴ്സിന്റെയും  അനുശോചനം അറിയിച്ചു കൊള്ളുന്നു.

RELATED STORIES