ആലപ്പുഴ കളപ്പുരയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി

ആലപ്പുഴ: എറണാകുളത്ത് നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന KSRTC ബസ്സും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ച് ആലപ്പുഴ കളപ്പുരയിൽ  അപകടമുണ്ടായി. ദേശീയ പാതയിൽ അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ അതിർ കടന്ന് പോകുമ്പോഴാണ് ബസ് ലേറിയിൽ ഇടിച്ച് അപകടം ഉണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടിൽ ദൃസാക്ഷികൾ പറയപ്പെടുന്നു.

അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത്. ആരുടെയും നില ഗുരുതരമല്ല പക്ഷേ  മിക്കയാത്രക്കാർക്കും രണ്ട് വണ്ടികളുടെ ഡ്രൈവർമാർക്കും പരിക്കുണ്ട് എന്ന് ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.

മിക്കവാറും പേരെയും ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്.

ബന്ധുക്കൾക്ക് വിവരമറിയുവാൻ ആശുപത്രിയിലെ ഫോൺ നമ്പർ +91 4772282015. 


RELATED STORIES