കെവിന്‍ കൊലക്കേസിന്‍റെ വിധി നിലവില്‍ വന്നു

കോട്ടയം: കെവിന്റെയും നീനുവിന്റെയും പ്രേമ വിവാഹത്തിലെ വിഷയത്തില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതി. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികളുടെ പേര് താഴെകൊടുക്കുന്നു. ഷാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മായേല്‍, റിയാസ് ഇബ്രഹംകുട്ടി, മനു മുരളിധരന്‍, ഷിഫിന്‍ ഷാജാദ്, നിഷാദ്, ഫസില്‍ ഷെരിഫ് , ഷാനു ഷാജഹാന്‍, റിറ്റു ജെറോം തുടങ്ങിയവര്‍ കുറ്റക്കാരായി കോടതി വിധിച്ചു. അല്ലവര്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി നടപ്പിലാക്കിയിരിക്കുന്നത്. 

കോടതി പറയുന്നു പ്രതികളുടെ പ്രായം കണക്കിലെടുത്താണ് വധ  ശിക്ഷയില്‍ നിന്നും ഒഴുവാക്കിയിരിക്കുന്നതെന്ന് പറയുകയുണ്ടായി. ഓരോ പ്രതികളും നാല്‍പ്പതിനായിരം (40,000)  രൂപ വീതം കോടതിയില്‍ കേട്ടിവക്കണം, അല്ലായെങ്ങില്‍ ഇതിനു അനുപാധകമായി ശിക്ഷ വിണ്ടും ഏള്‍ക്കേണ്ടിവരുമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഈ രൂപയില്‍ നിന്നും ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപയും ബാക്കിയുള്ള തുക കെവിന്‍റെ പിതാവിനും നീനുവിനും ഉള്ളതാണ് എന്ന് കോടതി വിധിയില്‍ പറയുന്നു.  കേരളം മുഴുവനും ഒറ്റുനോക്കികൊണ്ടിരുന്ന വളരെ നിര്‍ണ്ണായകമായ ഒരു കേസായിരുന്നു കെവിന്‍ കൊലക്കേസ്. വളരെ പെട്ടന്നായിരുന്നു വിധി നിലവില്‍ വന്നതും ജനശ്രദ്ധ പിടിച്ചു പറ്റിയതും, ലാന്‍ഡ്‌വേ ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍മാരുള്‍പ്പോടെ ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും കോടതിവളപ്പില്‍ വിധി കേള്‍ക്കാന്‍ ഉണ്ടായിരുന്നു. വളരെ പോലീസ് കാവലോടെ ആയിരുന്നു പ്രതികളെ ഹാജരാക്കിയത്. 

വിധി കേള്‍ക്കാന്‍ ജന സമൂഹം തടിച്ചു കൂടിയിരുന്നു, ജനങ്ങളുടെ പ്രകോപനം തടയാന്‍ പൊലീസ് മുന്‍ കരുതലുകള്‍ എടുത്തിരുന്നു, ജനങ്ങളില്‍ നിന്നും ചില ഒച്ചപ്പടല്ലാതെ പ്രകോപനമായ നിലപാടോന്നും ഉണ്ടാകാതിരുന്നത് ആശ്വോസമായി. 

RELATED STORIES