IPC യുടെ കാനഡ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്യസ്ത നേതൃത്വം

ടൊറന്റോ: IPC യുടെ  കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. വരുന്ന മൂന്ന് വര്‍ഷത്തെക്ക് സുഗമമായ നടത്തിപ്പിലേക്കാണ് പുതിയ ഭരണ സമിതി നിലവില്‍ വന്നത്. കഴിഞ്ഞ നാളുകളിലെക്കാള്‍ കുറെക്കുടെ വിത്യസ്തതകളില്‍കൂടി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ പുതിയ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതായി അറിയുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട്  കാനഡയിലെ മിക്ക സ്ഥലങ്ങളിലും IPC യുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് പറയപ്പെടുന്നു. 

പുതിയ ഭരണ സമിതി അംഗങ്ങള്ളുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു, പാസ്റ്റര്‍മാരായ  പെനിയേല്‍ ചെറിയാന്‍ (President),  സാം വര്‍ഗ്ഗീസ് (Vice President), എബി കെ. ബെന്‍ (Secretary), സാബു വര്‍ഗ്ഗീസ്  (Joint Secretary), വര്‍ഗ്ഗീസ് ഈശ്ശോ (Treasurer). എല്ലാവര്ക്കും ലാന്‍ഡ്‌ വേ ന്യൂസിന്‍റെ  അഭിനന്ദനങ്ങള്‍. 



RELATED STORIES