പരിശീലകന്‍ ബോധരഹിതനായി; സാഹസിക ലാന്‍ഡിംഗ് നടത്തി ട്രെയിനി പൈലറ്റായി

സിഡ്‌നി: 6,200 അടി മുകളില്‍ വിമാനം പറക്കുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി. ഒപ്പമുണ്ടായിരുന്ന ട്രെയിനി പൈലറ്റിന്റെ ഇടപെടലില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വിമാനം അതിസാഹസികമായി ലാന്‍ഡ് ചെയ്യുകയായിരുന്നു ട്രെയിനി പൈലറ്റ്. പെര്‍ത്തിലെ ജന്‍ദകോട്ട് വിമാനത്താവളത്തില്‍ മാക്‌സ് സില്‍വസ്റ്റര്‍ എന്നയാളാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. 

മാക്‌സിന്റെ തോളിലേക്ക് പരിശീലകന്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍തന്നെ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം വിമാനം സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു മാക്‌സ്. വിമാനം പറന്ന് 20 മിനിറ്റുകള്‍ക്ക് ശേഷമാണ് ഏവരുടെയും നെഞ്ചിടിപ്പ് കൂട്ടിയ സംഭവങ്ങള്‍ നടന്നത്. 

ഇത് തന്‍റെ ജീവിതത്തിലെ ആദ്യ പാഠമാണെന്നും ആദ്യമായാണ് വിമാനം ലാന്‍ഡ് ചെയ്യിക്കുന്നതെന്നും മാക്‌സ് പറഞ്ഞു. 

RELATED STORIES