പൂവന്‍കോഴിയുടെ കൊത്തേറ്റ് പ്രായമായ സ്ത്രീ മരിച്ചു

കാന്‍ബെറ (ഓസ്ട്രേലിയ): പൂവന്‍കോഴി കൊത്തി പരിക്കേല്‍പ്പിച്ച പ്രായമായ സ്ത്രീ മരിച്ചു. ഓസ്ട്രേലിയയിലെ കാന്‍ബെറ നഗരത്തിലാണ് സംഭവം. കോഴിക്കൂട്ടില്‍ നിന്നും മുട്ട ശേഖരിക്കുകയായിരുന്നു ഇവര്‍. പൂവന്‍ കോഴി കൊത്തിയത് ഇവരുടെ കഴുത്തിലെ രക്തക്കുഴലില്‍ ആണ്. ചോരവാര്‍ന്ന് സ്ത്രീ മരിക്കുകയായിരുന്നു - ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 


വെരികോസ് രോഗമുള്ളവര്‍ക്ക് ഇത്തരത്തില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ചികിത്സകര്‍ പറയുന്നത്. ഇത് അപൂര്‍വ്വമായ സംഭവമല്ലെന്നാണ് ഗവേഷകരും പറയുന്നത്. പൊതുവെ പ്രതിരോധിക്കാന്‍ പ്രയാസമുള്ള മുതിര്‍ന്ന ആളുകള്‍ക്ക് ജീവികളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ കഴിഞ്ഞേക്കില്ല. കൂടുതലും സംഭവങ്ങളില്‍ രക്തക്കുഴലുകള്‍ പൊട്ടി ചോരവാര്‍ന്നായിരിക്കും മരണം. 

പൂച്ചകളാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് പ്രധാനമായും കാരണമെന്നാണ് റിപ്പോര്‍ട്ട്. പൂച്ചയെ തട്ടിവീണും പൂച്ച മാന്തിയും രോഗം വന്ന് മരിക്കുന്നവരാണ് കൂടുതലും. 

RELATED STORIES