യു.എ.ഇ പാസ്റ്റോഴ്‌സ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു (UPFC)

ഷാർജ: 2019 നവംബർ 9-ന്  യു.പി.എഫ് - ൻറെ ആഭിമുഖ്യത്തിൽ യു.എ.ഇ-ലുള്ള കർത്തൃദാസന്മാർക്കും കുടുംബാങ്ങൾക്കുമായി ക്രമീകരിക്കുവാൻ പോകുന്ന ഏകദിന കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന പ്രസ് മീറ്റിംഗിൽ യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോണിന്റെ അദ്ധ്യക്ഷതയിൽ യു.പി.എഫ് പേറ്റ്റൻ റവ.ഡോ. കെ.ഓ.മാത്യു ലോഗോ പ്രകാശനം ചെയ്തു. 

യു.എ.ഇ-യിൽ ഇഥംപ്രദമായി നടത്തുന്ന ഈ ശ്രുശ്രൂഷകകുടുംബ സമ്മേളനത്തിൽ യു.എ.ഇ-ലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളിലെയും  ദൈവദാസന്മാർക്കും കുടുംബങ്ങൾക്കും പങ്കെടുക്കാം. നവംബർ 9, ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചാണ് ഈ കോൺഫെറെൻസ് നടക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളിലെ മുതിർന്ന കർത്തൃദാസന്മാർ ക്ലാസുകൾ നയിക്കും. 

യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു , സെക്രട്ടറി ബ്രദർ തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ, കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. 1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭകളുടെ  ഐക്യ കൂട്ടായ്മയാണ്. നിലവിൽ യു.എ.ഇ- യിലെ എല്ലാ എമിരേറ്റ്സുകളിലുമായി 58 അംഗത്വ സഭകളുണ്ട്.

Pr. Dilu John: 050 - 49 57 964,  Br. Thomas Mathew -  050 - 45 34 093 www.upfuae.org

RELATED STORIES