കാർ അപകടത്തിൽ നിന്നും യൗവനക്കാർ രക്ഷപ്പെട്ടു

പന്തളം: തുമ്പമണ്ണിനും നരിയാപുരത്തിനും ഇടക്കുള്ള ഇന്ദിരാ ജംഗ്ഷനിൽ ഇന്ന് രാവിലെ കൂട്ടുകാർ ചേർന്ന് യാത്ര ചെയ്യവേ എതിരെ വന്ന ടിപ്പർ ലോറി കാറിനെ ഇടിക്കാൻ ഇടങ്ങിയപ്പോൾ പെട്ടെന്ന് കാർ വെട്ടിക്കയും പോസ്റ്റിൽ കാർ ഇടിച്ചു അപകടം സംഭവിക്കുകയും ചെയ്തു.  ചെറിയ തോതിൽ പരിക്കുകളോടെ എല്ലാവരും സുരക്ഷിതരാണ് എന്നറിയുന്നു.


അപകടം നടക്കുന്ന സമയത്ത് കാറിൽ 4 കൂട്ടുക്കാർ ഉണ്ടായിരുന്നു. അടുരിൽ ഓണപ്പരിപാരിപാടിയിൽ പങ്കെടുത്തതിന് ശേഷം കൈപ്പട്ടൂരിലുള്ള കൂട്ടുക്കാരനെ കൊണ്ടുവിട്ടിട്ട് KL 30 A 1505 നമ്പറിലുള്ള കാർ മാവേലിക്കരക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. എതിരെ വന്ന ടിപ്പർ നിറുത്താതെ പോയതിനെത്തുടർന്ന് നാട്ടുക്കാർ ടിപ്പറിന്റെ നമ്പർ പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.


പന്തളം പോലീസ് സ്ഥലത്തെത്തി കേസ് എടുത്തിട്ടുണ്ട്. ലാൻഡ് വേ ന്യൂസിന്റെ എഡിറ്റർ ഷെർളി സന്തോഷ് സ്ഥലം സന്ദർശിച്ച് വാർത്ത നൽകി.


RELATED STORIES