പുതിയ സംവിധാനവുമായി കേരളാ പോലിസ്

തിരുവനന്തപുരം: പൊതു ഞങ്ങളുടെ താല്‍പ്പര്യപ്രകാരം കേരളാ പോലിസ് കേസെടുക്കുന്ന എല്ലാ വിവരങ്ങളും അതാതു സമയത്ത് കേസിന്‍റെ ഉടമസ്ഥന് അറിയുവാനുള്ള സാധ്യത  ഓണ്‍ലൈന്‍ വഴി നിലവില്‍ വരുത്തിയിട്ടുണ്ട്. പുതിയതായി വരുന്ന ഓരോ കേസും പരാതിക്കാരന്‍റെ മൊബൈല്‍ നമ്പറില്‍ ലഭിക്കാത്തക്കനിലയിലാണ് സോഫ്റ്റ്‌വെയര്‍ ചെയ്തിരിക്കുന്നത്.  ജനങ്ങളിലേക്ക് ഡിജിറ്റല്‍ രൂപത്തില്‍ ഉടനടി വിവരങ്ങള്‍ എത്തിക്കുവാന്‍ കേരളാ പോലീസ് സാഹചര്യം ഒരുക്കിട്ടുണ്ട്.


Criminal Tracking Net Working and System Nodal Officer, AMD Police Battalion DIG യുമായ P. പ്രകാശ്‌, System Annalist മാത്യു സൈമണ്‍ എന്നിവരുടെ പ്രവര്‍ത്തന ഫലമായിട്ടാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്നറിയുന്നു.  ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കനമെങ്കില്‍  നിലവില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പര്‍ കൃത്യമായി കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊടുത്തിരിക്കണം. 

കഴിഞ്ഞ കേസിലുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ഇനി പറയുന്ന ഏതെങ്ങിലും നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് +91 9497998999,+91 471 2722500.

RELATED STORIES