ഡോക്ടർ പി. എ. ചാക്കോ മുബൈയിൽ നിര്യാതനായി

വെണ്ണിക്കുളം: Dr. PAC എന്ന നാമത്തിൽ അറിയപ്പെടുന്ന വെണ്ണിക്കുളം പൂത്തോട്ടിൽ ഡോക്ടർ പി.എ. ചാക്കോ മുബൈയിൽ നിര്യാതനായി. 1969 മുതൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഉൾഗ്രാമങ്ങളിലും വൈദ്യസഹായത്തോടൊപ്പം ദൈവവേലയിലും പ്രവർത്തിച്ചിരുന്നു.

തന്റെ അടുക്കൽ വരുന്നവർക്ക് ചെറുപുഞ്ചിരിയോടെ സ്വാഗതമായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. വേദനയോടെ വരുന്നവർ ചിരിച്ചു കൊണ്ട് പോകുന്ന അനുഭവങ്ങൾ താൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് എന്നും, വൈദ്യസഹായത്തോടെ ആത്മ സൗഖ്യവും തന്നിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്നും പലരും തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.


 തന്റെ വിശ്വാസ ജീവിതത്തിന്റെ പ്രാരംഭകാലം മുതൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സജീവ പ്രവർത്തകനുമായിരുന്നു.  തനിക്ക് 78 വയസ് പ്രായമുണ്ടായിരുന്നു. 


ഭാര്യ: ലീലാമ്മ, മക്കൾ: പ്ളിളിജോ (കാനഡ),  പളോജി, മരുമക്കൾ: റെൻസി, പാസ്റ്റർ ലിൻസൻ (മുബൈ).

മറ്റ് വിവരങ്ങൾ അറിവായിട്ടില്ല. ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ.


RELATED STORIES