ബെഥേൽ പെന്തെക്കോസ്തു സഭകളുടെ  ജനറൽ കൺവൻഷൻ 2019

കോട്ടയം: കറുകച്ചാലിൽ ബെഥേൽ പെന്തെക്കോസ്തു സഭകളുടെ  ജനറൽ കൺവൻഷൻ 2019 ഡിസംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ കറുകച്ചാൽ ബെഥേൽ ഗ്രൗണ്ടിൽ വെച്ചു നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

പാസ്റ്റർ അനിൽ കൊടിത്തോട്ടം നേതൃത്വം നൽകുന്ന ബെഥേൽ പെന്തെകോസ്ത് ദൈവസഭയുടെ ജനറൽ കൺവൻഷൻ സഭാ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ടി.പി. യോഹന്നാൻ ഉത്ഘാടനം ചെയ്യും. ദൈവ ദാസൻമാരായ അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, ഷാജു സി. ജോസഫ്, ടി.ജെ. ശമുവേൽ, അനീഷ്‌ ഏലപ്പാറ എന്നിവർ ദൈവവചനം ശുശ്രൂ ക്ഷിക്കുകയും ശാലേം സിംഗേഴ്സ് തിരുവനന്തപുരം ഗാനശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

അനുഗ്രഹീത ജനറൽ കൺവൻഷന്റെ എല്ലാ പ്രവർത്തകർക്കും ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

RELATED STORIES