പാസ്റ്റർ റ്റി. എം. ജോസഫിന്‍റെ പിതാവ് തേർത്തുകുന്നു തോപ്പിൽ മത്തായി നിര്യാതനായി

വയനാട്: ഐ.പി.സി എൻ.ആർ ശ്രിനിവാസ്‌പുരി സഭയുടെ പാസ്റ്റർ  റ്റി. എം. ജോസഫിന്‍റെ പിതാവ് അഗപ്പേ ഫുൾ ഗോസ്പൽ പുതുശേരിക്കടവ് സഭാഗം തേർത്തുകുന്നു തോപ്പിൽ മത്തായി (87) ഇന്ന് രാവിലെ നിര്യാതനായി. സംസ്കാരം ഇന്ന് (2020/ 07/20) വൈകുന്നേരം 5 മണിക്ക് അഗപ്പേ ഫുൾ ഗോസ്പൽ പുതുശേരിക്കടവ്  സഭ സെമിത്തേരിയിൽ.

 

1960 കളിൽ  മുവാറ്റുപുഴ നടവക്കാടിൽ  നിന്നും വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. കത്തോലിക്ക വിശ്വാസത്തിൽ നിന്നും 1983 - ഇൽ വിശ്വാസ സ്നാനം ഏറ്റു. അന്നുമുതൽ ഇന്നുവരെ വിശ്വാസത്തിനുവേണ്ടി ധിരതയോടെ നിലനിന്നു. 


ഭാര്യ:

മുവാറ്റുപുഴ രാജാക്കാട് തോട്ടത്തിൽ പരേതയായ മറിയക്കുട്ടി. 


 മക്കൾ: 

റ്റി. എം. സ്കറിയ, റ്റി. എം. കുര്യൻ, പാസ്റ്റർ റ്റി. എം. മനുവേൽ, ചിന്നമ്മ സണ്ണി, പാസ്റ്റർ റ്റി. എം, ജോസഫ്, റോസാ സാംകുട്ടി (ഗുജറാത്ത്‌ ), ലില്ലി സാജൻ. 


 മരുമക്കൾ:

ഏലിക്കുട്ടി സ്കറിയ, മറിയാമ്മ കുര്യൻ, ഏലിയാമ്മ മനുവേൽ, പരേതൻ സണ്ണി. എൻ. പി. സാംകുട്ടി (ഗുജറാത്ത്‌ ), സൂസൻ ജോസഫ് (ഡൽഹി ), പാസ്റ്റർ വി. വി. സാജൻ.

ദു:ഖത്തിലായിരിക്കുന്ന പ്രീയപ്പെട്ടവര്‍ക്കു ലാന്‍ഡ് വേ ന്യൂസിന്‍റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. 

RELATED STORIES