ആ​രോ​ഗ്യ ​സം​വി​ധാ​ന​ങ്ങ​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി സം​സ്​​ഥാ​ന​ത്ത്​ പ​ക​ർ​ച്ച​പ്പ​നി കു​തി​ച്ചു​യ​രു​ന്നു

പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ 1,44,524 പേ​രാ​ണ്​ പ​നി ബാ​ധി​ത​രാ​യി ചി​കി​ത്സ തേ​ടി​യ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ​വ​​രെ പ​നി​ബാ​ധി​ത​രെ കൊ​ണ്ട്​ നി​റ​യു​ക​യാ​ണ്. ജൂ​ൺ ആ​ദ്യ​വാ​രം ശ​രാ​ശ​രി 6000-7000 ​പ​നി​ക്കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത്​ ​റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ ജൂ​ലൈ ആ​ദ്യം​ത​ന്നെ ​പ്ര​തി​ദി​ന കേ​സു​ക​ൾ 15,000 പി​ന്നി​ട്ടു.

ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും വ​ർ​ധി​ക്കു​ന്നു. പ​ത്ത്​ ദി​വ​സ​ത്തി​നി​ടെ 272 പേ​ർ​ക്ക്​​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 1033 ​പേ​രി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധ സം​ശ​യി​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ 63 എ​ലി​പ്പ​നി കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​താ​ണ്​ ചി​കി​ത്സ​കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ പ്ര​ഹ​രം. ജൂ​ണി​ൽ 3,50,783 പേ​ർ​ക്കാ​ണ് പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച​ത്. 623 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 235 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ പ​നി​ക​ൾ ബാ​ധി​ച്ച് ഒ​രു മാ​സ​ത്തി​നി​ടെ 44 പേ​ർ മ​രി​ച്ചു.

ജൂ​ണി​ൽ 2,414 പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി. ആ​റു​പേ​ർ മ​രി​ച്ചു. 348 പേ​ർ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി. ആ​റ്​ മാ​സ​ത്തി​നി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത് 21 പേ​രാ​ണ്. 32 ദി​വ​സ​ത്തി​നി​ട​യി​ൽ 70,441 പേ​ർ​ക്ക്​ വ​യ​റി​ള​ക്കം പി​ടി​പ്പെ​ട്ടു.

മ​ഴ ശ​ക്​​ത​യാ​ർ​ജി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സു​ക​ൾ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​​ സൂ​ച​ന. 2017-18 കാ​ല​യ​ള​വി​ൽ സ​മാ​ന​രീ​തി​യി​ൽ പ​ക​ർ​വ്യാ​ധി വ​ർ​ധ​ന​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​ക മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. നി​ല​വി​ൽ കേ​സു​ക​ൾ കൈ​യി​ലൊ​തു​ങ്ങാ​​തെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മാ​ന ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നാ​ണ്​​ കെ.​ജി.​എം.​ഒ.​എ​യു​ടെ നി​ല​പാ​ട്.

RELATED STORIES