വിദേശ സംഭാവനാ നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏഴ് ഭേദഗതികള്‍ നടപ്പാക്കി

ഡൽഹി: ഇനി മുതല്‍ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ അവിടെനിന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് അയക്കുന്ന തുക പത്ത് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. നേരത്തേ ഇത് ഒരു ലക്ഷമായിരുന്നു. മുപ്പത് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കണമെന്നത് മൂന്ന് മാസമായി വര്‍ധിപ്പിക്കുകയും ചെയ്തു.


എഫ്.സി.ആര്‍.എ. നിയമത്തിലെ ആറാം ചട്ടത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വര്‍ധിപ്പിച്ചത്. സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എന്നാല്‍, 90 ദിവസത്തിനുശേഷം അറിയിച്ചാല്‍ അഞ്ച് ശതമാനം പിഴയടച്ചാല്‍ മതിയാകും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയം 45 ദിവസമാക്കി വര്‍ധിപ്പിച്ചു.

RELATED STORIES