വാളയാറില്‍ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ നിന്ന് എംവിഡി വ്യാപകമായി പണം പിരിക്കുന്നതായി പരാതി

വാളയാറിലെ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിൽ നിന്ന് എംവിഡി വ്യാപകമായി പണം പിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 7200 രൂപയുടെ കൈക്കൂലി പിടികൂടിഇന്നലെ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ആർടിഒ ഇൻ ചെക്പോസ്റ്റിൽ നിന്നും കൈക്കൂലി പണം കണ്ടെത്തിയത്. തീര്‍ഥാടക വേഷത്തിലെത്തി അവരിൽ നിന്നും വിവരം തേടിയ ശേഷമായിരുന്നു വിജിലൻസിന്‍റെ മിന്നൽ പരിശോധന.


തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നല്‍കുന്നത്. 100, 200, 500 രൂപ എന്നിങ്ങനെയാണ് തീര്‍ഥാടകരുടെ വാഹനത്തിൽനിന്ന് പിരിവായി വാങ്ങുന്നത്. ഡ്രൈവർമാരിൽനിന്ന് പണം വാങ്ങുന്നതിന്‍റെയും വിജിലൻസിനെ കണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പണം തിരികെ നൽകുന്നതിന്‍റെയും ദൃശങ്ങളും പുറത്തു വന്നിരുന്നു.

RELATED STORIES