പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി

കഴിഞ്ഞദിവസം എറണാകുളം ഹാര്‍ബര്‍ പാലത്തിലാണ് കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കാറില്‍ ഉണ്ടായിരുന്നവരെ അപകട വിവരം അറിയിച്ചപ്പോള്‍ തട്ടിക്കയറുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്തു.

ചുള്ളിക്കല്‍ സ്വദേശി വിമലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ പരാതി നല്‍കിയിട്ട് നടപടിയൊന്നുമില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.

RELATED STORIES