തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുളത്തൂപ്പുഴ സ്വദേശി മുരളീധരന്‍ (76) ആണ് മരിച്ചത്.

ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് മുരളീധരന്‍ ആശുപത്രിയിലെത്തിയിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ ഇയാള്‍ക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്.

മുരളീധരനൊപ്പം രണ്ട് കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ ജനല്‍ക്കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മുരളീധരന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

RELATED STORIES