സംസ്ഥാനം ചുട്ടുപൊള്ളുന്നത് തുടരുന്നു : വരും ദിവസങ്ങളില്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ സമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. പകല്‍ 11 മണിക്കും മൂന്ന് മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത് സൂര്യാഘാതമേല്‍ക്കാന്‍ കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പു നല്‍കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. എന്നാല്‍, പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേമയം, കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

RELATED STORIES