ശരീരത്തിനുള്ളിലൂടെ സഞ്ചരിക്കുന്ന റോബോട്ടുമായി ചൈനീസ് ഗവേഷകർ

മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ തന്നെ ഘടനയിൽ നിന്നും ഉൾക്കൊണ്ടുകൊണ്ട് ഹാർവിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബയോടെക്നോളജി വിദഗ്ധൻ വുസിഗുവാങ്ങിന്റെയും റോബോട്ടിക്ക് വിദഗ്ധൻ സാവോ ജിയുടെയും നേതൃത്വത്തിലുള്ള സംഘം മൈക്രോ റോബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച സയൻസ് അഡ്വാൻസസ്എന്ന ശാസ്ത്ര ജേണലിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരുന്നു.


മുങ്ങിക്കപ്പലുകളെ പോലെ പ്രവർത്തിക്കുന്ന മൈക്രോ റോബോട്ടുകൾ പാളികളായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഉള്ളിലെ കാന്തിക പാളിയാണ് ഇവയ്ക്ക് പ്രവർത്തിക്കാൻ വേണ്ട ഊർജ്ജം നിർമ്മിക്കുന്നത്. മധ്യഭാഗത്തെ പശ പോലുള്ള ഭാഗം ബന്ധിപ്പിക്കാൻ സഹായിക്കുന്നു. മൂന്നാം പാളി കൂടി വരുന്നതോടെ മനുഷ്യ കോശങ്ങളുമായി ഇവയുടെ ഘടനയ്ക്ക് സാമ്യം ഉണ്ടാകുന്നു.



നാലു ജോഡി കാലുകൾ ഉള്ള മൈക്രോ റോബോട്ടുകൾ ക്ക് ഓരോ കാലുകളുടെ അറ്റത്തും നഖങ്ങൾ പോലുള്ള ഭാഗങ്ങൾ ഉണ്ടാകും. ഇവയാണ് രക്തക്കുഴലുകളിലൂടെ സഞ്ചരിക്കാൻ ഇവയെ സഹായിക്കുന്നത്. മൈക്രോ റോബോട്ടുകൾ മൂലം വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും എന്നാണ് വിശ്വാസം.

RELATED STORIES