ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റി

താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും ഐഒസി ആവശ്യപ്പെട്ടു. ഗുസ്തിതാരങ്ങളുമായി അന്താരാഷ്ട്ര ഒളിംമ്പിക് കമ്മറ്റി പ്രതിനിധികൾ ഉടൻ ചർച്ച നടത്തും. കൂടാതെ അന്താരാഷ്ട്ര ​ഗുസ്തി സംഘടനയും പിന്തുണയുമായി രം​ഗത്തെത്തി.


യുണൈറ്റഡ് വേൾഡ് റസലിങ്ങാണ് നടപടിയുമായി എത്തിയത്. ​ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ സംഘടന ശക്തമായി വിമർശിച്ചു. അന്വേഷണത്തിൽ സംതൃപ്തിയില്ലെന്നും വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസത്തിൽ അധികമായി ​ഗുസ്തി താരങ്ങൾ സമരത്തിലാണ്. മെഡലുകൾ ഗംഗയിലെറിഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങൾ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അന്താരാഷ്‍ട്ര സംഘടനകളുടെ ഇടപെടൽ.

RELATED STORIES