എഐ ക്യാമറ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ കണ്ടെത്തിയത് 38,520 നിയമ ലംഘനങ്ങൾ

തിരുവനന്തപുരം: 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്. 250 മുതൽ 3000 രൂപ വരെ പിഴയീടാക്കാവുന്ന നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ‌ നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് കിട്ടുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും.


കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇവ ഉപയോ​ഗിക്കാതിരിക്കൽ. സി​ഗ്നൽ ലംഘനം, ഡ്രൈവിങിനിടെ മൊബൈൽ ഉപയോ​ഗം, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അതിവേ​ഗം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കു. 15 ദിവസത്തിനുള്ള അപ്പീൽ നൽകാനും സൗകര്യമുണ്ട്.

RELATED STORIES