ട്രെയിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി

മഹാരാഷ്ട്രക്കാരനായ 20കാരനാണ് പിടിയിലായത്. കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം.


ട്രെയിനിലെ ഒരു പോസ്റ്റർ കീറി അത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പരിഭ്രാന്തരായ യാത്രക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

RELATED STORIES