കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു
Reporter: News Desk 07-Jun-20231,073
താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധർ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കുമെന്നും മറ്റു മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
6 മാസ
കാലയളവിലുള്ള 9 പ്ലാനുകളുടെ
താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു
കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്കു ലഭിക്കുന്ന പ്ലാനിന് ഒരു
മാസത്തേക്ക് 349 രൂപ
നിരക്കില്‍ 2,094 രൂപയാണ്
നിരക്ക്. 17,412
ഓഫിസുകളിലും 9,000 വീടുകളിലും
കെ ഫോൺ കണക്ഷനായെന്നു സർക്കാർ അറിയിച്ചു.
കെ ഫോണിലെ
മറ്റു പ്ലാനുകൾ
40 എംബിപിഎസ്
വേഗത്തിൽ 4,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 399 രൂപ
നിരക്കില്‍ 2394 രൂപ.
50 എംബിപിഎസ്
വേഗത്തിൽ 5,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 449 രൂപ
നിരക്കില്‍ 2694 രൂപ.
75 എംബിപിഎസ്
വേഗത്തിൽ 4,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 499 രൂപ
നിരക്കില്‍ 2994 രൂപ.
100 എംബിപിഎസ്
വേഗത്തിൽ 5,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 599 രൂപ
നിരക്കില്‍ 3594 രൂപ.
150 എംബിപിഎസ്
വേഗത്തിൽ 5,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 799 രൂപ
നിരക്കില്‍ 4794 രൂപ.
200 എംബിപിഎസ്
വേഗത്തിൽ 5,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 999 രൂപ
നിരക്കില്‍ 5994 രൂപ.
250 എംബിപിഎസ്
വേഗത്തിൽ 5,000 ജിബി ഡേറ്റ
6 മാസം. ഒരു
മാസത്തേക്ക് 1249 രൂപ
നിരക്കില്‍ 7494 രൂപ.