യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു

കഴിഞ്ഞ ദിവസം  46 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടത്. വേനൽക്കാലം ആരംഭിച്ചശേഷം ആദ്യമായാണ് താപനില 46 ഡിഗ്രിയിലെത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉൾപ്രദേശങ്ങളിലും 41 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.


ഞായറാഴ്ച അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില 45.8 ഡിഗ്രി സെൽഷ്യസായിരുന്നു. ചൊവ്വാഴ്ച ഇത് 51.8-ൽ എത്തിയേക്കുമെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.

RELATED STORIES