20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

പ്രതിപക്ഷം കെ ഫോണ്‍ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമര്‍ശിച്ചത്. അഴിമതിയെ കുറിച്ച്‌ മിണ്ടാതെ പദ്ധതിയെ കുറിച്ച്‌ മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്.  സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടില്ല. 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 500 കോടിയിലധികം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1,548 കോടിയാക്കി ഉയര്‍ത്തി.

പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന ധനവകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് വെറുമൊരു കത്തിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ എക്‌സസ് 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഇത് അഴിമതിയാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


RELATED STORIES