സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിച്ചെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സമസ്ത നിര്‍ദേശങ്ങള്‍ സി.ഐ.സി സെനറ്റ് യോഗത്തില്‍ അംഗീകരിച്ചു. സി.ഐ.സി സെനറ്റ് നിര്‍ദേശങ്ങള്‍ സമസ്ത മുശാവറയിലും അവതരിപ്പിക്കും. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സെനറ്റ് യോഗത്തില്‍ സംബന്ധിച്ചു.

സമസ്ത-സി.ഐ.സി തര്‍ക്കം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും സമസ്ത-ലീഗ് തര്‍ക്കം എന്ന തലത്തിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ സമവായത്തിനായി ഇടപെട്ടത്. രണ്ട് ദിവസം സമസ്ത-ലീഗ് നേതാക്കള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ സമവായ ഫോര്‍മുലയാണ് സി.ഐ.സി സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്.

RELATED STORIES