സൈബർ തട്ടിപ്പ് രണ്ടു പേർ അറസ്റ്റിൽ

ആലപ്പുഴ: സൈബർ തട്ടിപ്പ് ആലപ്പുഴയിൽ രണ്ടു പേർ അറസ്റ്റിൽ സ്ക്രാച്ച് ആൻഡ് വിൻ കാർഡ് വഴി  സമ്മാനം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിനാണ് അറസ്റ്റ് സ്ക്രാച്ച് വിൻ കാർഡ് തിരികെ അയയ്ക്കുമ്പോൾ വാഹനം സമ്മാനം കിട്ടിയതായി അറിയിക്കും.

ഡൽഹിയിൽ നിന്ന് വാഹനം എത്തിക്കുന്നതിന് പണം  വാങ്ങിയാണ് തട്ടിപ്പ്. കായംകുളം സ്വദേശി ഇടുക്കി കരിങ്കുന്നത്ത് താമസിക്കുന്ന മനോജ്ചന്ദ്രൻ , ആലുവ സ്വദേശി ലിഷിൽ എന്നിവരാണ് അറസ്റ്റിലായത്

RELATED STORIES