ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിന് കളക്ടറേറ്റിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ

കൊല്ലം: ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.


ജില്ലാ കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം: ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ചായയും ചെറുകടികളും ഓഫീസ് പടിക്കലെത്തുന്ന സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റാഫ് കാന്റീനില്‍ നിന്ന് ട്രോളിയിലാണ് എല്ലാ നിലകളിലേക്കും ചായ എത്തിക്കുന്നത്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയാണ് ചായയും പലഹാരങ്ങളും നല്‍കുന്നത്. ഓഫീസ് സമയം പാഴാകാതെ ഉന്മേഷത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരില്‍ ജോലിക്ഷമത കൂടുമെന്നാണ് പ്രതീക്ഷ. പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.

RELATED STORIES