ഭര്‍ത്താവിനെ വടി ഉപയോഗിച്ച് അടിച്ച് കൊന്ന ഭാര്യയുടെ ശിക്ഷ കുറച്ച് സുപ്രീം കോടതി

മനപൂര്‍വ്വമല്ലാതെയുള്ള കൊലപാതകമെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ നടപടി. നിര്‍മല എന്ന യുവതിയുടെ ശിക്ഷയാണ് സുപ്രീം കോടതി കുറച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം അപകടകരമായ ഒന്നല്ലെന്ന് വിശദമാക്കിയാണ് കോടതി തീരുമാനം.

വീട്ടിലുണ്ടായിരുന്ന ഒരു വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വെറുമൊരു വടി എന്നതിലപ്പുറം ഇതൊരു അപകടകരമായ ആയുധമായി വിശേഷിപ്പിക്കാനാവില്ല. അതിനാലാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന രീതിയില്‍ യുവതിയുടെ കുറ്റകൃത്യത്തെ കോടതിയെ കണ്ടത്. രണ്ട് പേരും തമ്മിലുള്ള വാക്കേറ്റത്തിനിടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നതിനാല്‍ യുവതിയ്ക്ക് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരിക്കാമെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ജെ ബി പാര്ഡിവാല എന്നിവര്‍ നിരീക്ഷിച്ചു. ശിക്ഷ കുറച്ചതോടെ നിലവില്‍ 9 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച യുവതിയെ ജയിലില്‍ നിന്ന് വിട്ടയച്ചു.

RELATED STORIES