ഈ ബാങ്ക് ഇനി കോട്ടയത്ത് പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഇനി ഡിവൈഎഫ്ഐ തീരുമാനിക്കും; ജെയ്ക് സി തോമസ്

കോട്ടയം: സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എസ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് പറഞ്ഞു.

ഈ ബാങ്ക് ഇനി കോട്ടയം നഗരത്തിൽ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി.വൈ.എഫ്.ഐ തീരുമാനിക്കുമെന്നും ജെയ്ക് പറഞ്ഞു. കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിധിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ. ‘ബാങ്കിങ് ആപ്പിന്റേയും മറ്റും പേരില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന അങ്ങേയറ്റം ദയനീയമായ സാഹചര്യം മുമ്പിലുണ്ട്. സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നത്’, ജെയ്ക് പറഞ്ഞു.

RELATED STORIES