കേരള സുവിശേഷ സന്ദേശ യാത്ര

കുമ്പനാട്: IPC കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജിൽ 1986 - 1988 കാലയളവിൽ പഠിച്ച വിദ്യാർഥികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയമയുടെ (നല്ല ഭടൻ / Good Soldier) ആഭി മുഖ്യത്തിൽ 2023 ഒക്ടോബർ 3 മുതൽ കേരളാ സുവിശേഷ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും സന്ദേശ യാത്ര കടന്നുപോകും ഒക്ടോബർ 3-ാം തീയതി ചൊവ്വാഴ്ച രാവിലെ 9:30 ന് പത്തനംതിട്ട ജില്ലയിൽ നിന്നും സുവിശേഷ യാത്രക്ക് തുടക്കം കുറിക്കും, കേരളത്തിൽ ആകമാനം വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം,

ഇതര  സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണമാണ് ലക്ഷ്യം. കേരള സർക്കാർ "ലഹരി വിമുക്ത കേരളം" പ്രവർത്തനങ്ങളിൽ പങ്കാളിത്തം. യാത്ര കടന്നുപോകുന്ന ജില്ലകളിൽ ഉള്ള സുവിശേഷ തല്പരരായ  പ്രിയപെട്ടവർക്ക് ഏവർക്കും ഈ യാത്രയിൽ അണിചേരാവുന്നതാണ്.

നല്ല ഭടൻ/ Good Soldiers watts app group ലെ പാസ്റ്റേഴ്സ്, ഏരിയ, സെന്റർ ശുശ്രൂഷകന്മാർ ആണ് ജില്ലാ തല സംഘാടകർ. പ്രാദേശിക കോർഡിനേറ്റേഴ്സ്, സബ് കോർഡിനേറ്റേഴ്സ്, ഗായക സംഘം, പ്രാർഥനാ ലീഡേഴ്സ് എന്നിവരടങ്ങുന്ന സംഘം ഇവരോടൊപ്പം ഉണ്ടാകും. വിവിധ ഭാഷകളിൽ ലഘു ലേഖകൾ, ബുക്ക് ലറ്റുകൾ, ബൈബിൾ പ്രതികൾ എന്നിവയും വിതരണം ചെയ്യും. എം സി റോഡ്, നാഷണൽ ഹൈവേ വഴിയായിരിക്കും കേരള സുവിശേഷ യാത്ര കടന്നുപോകുക. 1986 - 1988 വർഷങ്ങളിൽ ഹെബ്രോൻ ബൈബിൾ കോളജിൽ പഠിപ്പിച്ച അദ്ധ്യാപകരും, പഠിച്ച വേദ വിദ്യാർഥികളും ആണ് ഇതിന്റെ സംഘാടകർ .

പാസ്റ്റർമാരായ N.V സഖറിയ (തിരുവനന്തപുരം), വർഗ്ഗീസ് ഏബ്രഹാം (കൊല്ലം), വർഗ്ഗീസ് യോഹന്നാൻ (നിലമ്പൂർ), ജോർജ് ജോസഫ് (ബാഗൽ കോട്), ബെഞ്ചമിൻ തോമസ് പൊടിമല (കുമ്പനാട്) ഡോക്ടർ മാത്യൂസ് ചാക്കോ ബഥനി (വെണ്ണിക്കുളം), കൂടുതൽ അറിയവാൻ  +91 889 1179 465.


RELATED STORIES