ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍

നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പിടാതെ പിടിച്ചുവച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ സേവനം തേടി. ഗവര്‍ണര്‍ ഒപ്പിടാതെ എട്ടു ബില്ലുകളാണു മാറ്റിവച്ചിരിക്കുന്നത്.

മൂന്നു ബില്ലുകള്‍ രണ്ടു വര്‍ഷത്തോളമാകാറായി. ഇതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം കോടതി മാറ്റിത്തരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ശമ്പളം കൊടുക്കാന്‍ പോലൂം പണമില്ലാത്തപ്പോഴാണ് നിയമോപദേശത്തിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES