ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതൻ

ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ആരെയും പ്രതിചേര്‍ത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസിനോടു തെളിവുകളുമായി ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി പുറത്തറിഞ്ഞതിനു പിറകേയാണ് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും നല്‍കിയെന്നാണ് ഹരിദാസന്റെ ആരോപണം.

RELATED STORIES