ഇടുക്കിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി

ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരിയുടെ ചുമതലയില്‍നിന്ന് മാറ്റി സഭയുടെ നടപടി. ഇടുക്കി രൂപതയിലെ മാങ്കുവ സെന്റ് തോമസ് പള്ളിയിലെ വൈദികനായിരുന്നു ഫാ. കുര്യാക്കോസ് മറ്റത്തില്‍.

ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപിഎന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം പ്രതികരിച്ചത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. ആദ്യമായാണ് ഇടുക്കിയിൽ ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

RELATED STORIES