റബ്ബർ പാൽകയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു

എലിക്കുളം: മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ പൊതുകത്ത് റബ്ബർ പാൽകയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. ഇന്നലെ രാത്രി 10.15 ഓടുകൂടിയാണ് അപകടം നടന്നത്.തമ്പലക്കാട് ആർ.കെ റബ്ബേഴ്സിൽ നിന്നും അമോണിയ ചേർന്ന റബ്ബർ പാൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത് 'തോട്ടിൽ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. 

എലിക്കുളം ചപ്പാത്ത് ജംഗ്ഷനിൽ അമോണിയം കയിറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞ് തോട്ടിൽ അമോണിയം കലരുകയുണ്ടായി. KL 11 BN 1251 എന്ന നമ്പറിൽ ഉള്ള വാഹനം ആണ് മറിഞ്ഞത്. അഷറഫ് എന്ന ആളാണ് വാഹനം ഓടിച്ചിരുന്നത്. ടിയാൾക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ.  തോട്ടിൽ അമോണിയം കലർന്നതിനാൽ തോട്ടിലെ ജലം ഉപയോഗപ്രദമല്ല.  ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  തുടർനടപടികൾ നടത്തിവരുന്നു.

കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഭവസ്ഥലത്തുതന്നെയുണ്ട് .  വാഹനം ഉയർത്തിയാൽ മാത്രമേ ലീക്കേജ് എവിടെ നിന്നുമാണെന്ന് അറിയാൻ സാധിക്കുകയുള്ളു. അതിനു വേണ്ട സജീകരണങ്ങൾ ഫയർ ഫോഴ്സ് സ്വീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചിട്ടുണ്ട്.

 ടാങ്കർ ഉയർത്താനായി ക്രെയിൻ  എത്തിയിട്ടുണ്ട് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്ത് ഉണ്ട്.

RELATED STORIES