സംരംഭകത്വ വികസനം; എം.ജി സർവകലാശാലയ്ക്ക് അനുമോദനം

സംരംഭകത്വ വികസന മേഖലയിലെ മികവിന് മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻന്റെ അനുമോദനം. സ്റ്റാർട്ടപ് മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐഇഡിസി ഉച്ചകോടിയിൽ സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആന്റ് ഇൻകുബേഷൻ സെന്റർ(ബി.ഐ.ഐ.സി) ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണന് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ് ഉപഹാരം സമ്മാനിച്ചു. 

സ്റ്റാർട്ടപ്പ് മിഷന്റെ ധനസഹായത്തോടെ നടപ്പാക്കിയ സംരംഭകത്വ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിജയം നേടിയതായി ഉച്ചകോടി വിലയിരുത്തി. സ്റ്റാർട്ടപ് മിഷനിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ ചിലവിട്ട് ബി.ഐ.ഐ.സി ഒൻപതു മാസത്തിനിടെ 24 ഗവേഷണ പദ്ധതികൾ പൂർത്തീകരിച്ചു.  ഇതിൽ എട്ട് ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി സ്റ്റാർട്ടപ്പുകൾ തുടങ്ങി. ആറു കണ്ടുപിടുത്തങ്ങൾ പേറ്റന്റ് നേടുന്നതിനുള്ള നടപടികളിലാണ്. എട്ടെണ്ണം വ്യവസായ മേഖലയ്ക്ക് കൈമാറും.

RELATED STORIES