മഹാരാഷ്ട്രയില്‍ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേര്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു.  ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ സമൃദ്ധി എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. സ്വകാര്യ മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 

ബസ് അമിതവേഗത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES