ദില്ലിയിൽ വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍(എക്യുഐ) ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം 483 ആയി. മലിനീകരണ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. തുടർച്ചയായ നാലാം ദിവസവും ദില്ലിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞാൽ മൂടി.

വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഗാസിയാബാദ്, നോയിഡ, ഫരീദബാദ്, ഗുരുഗ്രാം, റവാഡി എന്നീ മേഖലകൾ അപകടാവസ്ഥയിൽ തുടരുകയാണ്.

RELATED STORIES