കേരള ജനപക്ഷം (സെക്യൂലർ) ബിജെപിയിൽ ചേരുന്നു : ജനപക്ഷം ചെയർമാനായ പി സി ജോർജ്ജ് ദേശീയ ന്യുനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആകുമെന്നും ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ട്

പിസി ജോർജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോൺ ജോർജ് കോട്ടയം ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകൾ. പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ അഡ്വ.ഷോണ്‍ ജോര്‍ജ്ജ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു .2019-ൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കേരള ജനപക്ഷം (സെക്യൂലർ) പാർട്ടിക്ക് ലഭിച്ചിരുന്നു. ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷം ബി ജെപിയുടെ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തി വരികയാണ് എന്നാണ് പുറത്ത് വരുന്ന സൂചനകൾ .

ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനും പി സി ജോർജും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. പി.സി. ജോർജ് നേരത്തെ തന്നെ ബിജെപിയിലെത്തുമെന്ന സൂചനയുണ്ടായിരുന്നു. പി.സി.തോമസിന്റെ അടുപ്പക്കാരനായതിനാൽ വളരെ മുമ്പേ ജോർജ് ഇതിനുള്ള പണി തുടങ്ങി . കേരള കോൺഗ്രസ് എം വൈസ് ചെയർമാനായിരിക്കെ നരേന്ദ്ര മോദിയോട് നിരവധി തവണ കൂറ് പുലർത്തി സംസാരിച്ചത് വിവാദമായിരുന്നു.

മുൻപ് പത്തനംതിട്ടയിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ കെ സുരേന്ദ്രനാണെങ്കിൽ ജോർജ് പിൻമാറുമെന്ന് സൂചനകൾ നൽകിയിരുന്നു. കെ. സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നൽകണമെന്ന് എൻ എസ് എസ് നേതൃത്വം വഴിയും മറ്റും നിരവധി തവണ പി.സി ജോർജ് ആവശ്യം ഉന്നയിച്ചിരുന്നു. സുരേന്ദ്രന് വേണ്ടി ശ്രീധരൻ പിള്ളയുമായി സംസാരിക്കാൻ വരെ ജോർജ് തയ്യാറായി. ശ്രീധരൻ പിള്ള കീഴടങ്ങിയതിന് പിന്നിൽ ജോർജിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്. മുൻപ് ശബരിമല വിഷയം കത്തി നിൽക്കെ ശബരി മല സമരത്തിന് ജോർജ് എത്തിയതും സുരേന്ദ്രന്റെ ശ്രമ ഫലമായാണ് .

ഷോൺ ജോർജിനെ ഒരു കരയിലെത്തിക്കണമെങ്കിൽ ബി ജെ പിക്ക് മാത്രമേ കഴിയുകയുള്ള എന്ന വിശ്വാസം ജോർജിനുണ്ട്. പുഞ്ഞാറിൽ ഇപ്പോഴും ജോർജിന് തന്നെയാണ് വ്യക്തി പ്രഭാവം. ക്രൈസ്തവ സഭകൾ ജോർജിനൊപ്പം തന്നെയാണ് നിൽക്കുന്നത്. ഈരാറ്റുപേട്ടയിലും പരിസരങ്ങളിലുമുള്ള ഇസ്ലാം മത വിശ്വാസികൾ മാത്രമാണ് ജോർജിന്റെ ബിജെ പി പ്രവേശനത്തെ എതിർക്കുന്നത്. അവരുടെ വോട്ടുകൾ സുരേന്ദ്രന് കിട്ടിയില്ലെങ്കിലും സാരമില്ലെന്ന് ജോർജ് വിശ്വസിക്കുന്നു.കാഞ്ഞിരപ്പള്ളി മെത്രാനുമായി പി.സി.തോമസും അൽഫോൺസ് കണ്ണന്താനയും നല്ല ബന്ധത്തിലാണ്. ജോർജുമായി വിട്ടുവീഴ്ചക്ക് ബിജെപി തയ്യാറാണ്.

RELATED STORIES