തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിനുള്ളിൽ വൻ കവർച്ച

അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പത് പവൻ സ്വർണവും 4,000 രൂപയുമാണ് മോഷണം പോയത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിളാ നഗറിൽ കടമ്പാട് വീട്ടിൽ സുരേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കി മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.

ഇന്നലെ രാവിലെ സുരേന്ദ്രനും കുടുംബവും വിവാഹത്തിന് പങ്കെടുക്കാൻ പോയിരുന്നു. വൈകുന്നേരം ഇവർ മടങ്ങിയെത്തിയെങ്കിലും പൂട്ട് പൊളിക്കാത്തതിനാൽ കവർച്ചാ വിവരം അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ പണമെടുക്കാൻ നോക്കിയപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം മനസിലാകുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED STORIES